കൊല്ലം: സി.ബി.എസ്. ഇ 10, 12 ക്ലാസ് പരീക്ഷയിൽ കൊല്ലം എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്‌കൂളിന് നൂറ് ശതമാനം വിജയം. പത്താം ക്ലാസിൽ പരീക്ഷ എഴുതിയ 145 വിദ്യാർത്ഥികളിൽ 92പേർ ഡിസറ്റിംഗ്ഷനും 40 പേർ ഫസ്റ്റ്ക്ലാസും 13 പേർ സെക്കൻഡ് ക്ലാസും നേടി.

485 മാർക്ക് നേടി ഡി.ദേവിപ്രിയ ഒന്നാം സ്ഥാനവും 482 മാർക്ക് നേടി വർഷ പി.സിജു രണ്ടാംസ്ഥാനവും 481 മാർക്ക് നേടി ബി.ഐശ്വര്യ, സാറ ഷംനാദ് എന്നിവർ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.

അഭിഗ്ന അജയ്, ഐശ്വര്യ പ്രസാദ്, അനഘ മറിയ ആന്റണി, എം.എസ്.ഭവ്യകൃഷ്ണ, ഡി.എസ്.ദേവപ്രിയ, ഗീതു.എസ്.അനിൽ, എസ്.എൽ.പവിത്ര, വർഷ.പി.സിജു എന്നിവർ മലയാളത്തിന് നൂറിൽ നൂറ് മാർക്ക് നേടി. എം.എസ്.ഭവ്യകൃഷ്ണ, നീരജ് ബൈജു, സാറ ഷംനാദ്, വർഷ പി.സിജു എന്നിവർ ഗണിതത്തിൽ നൂറിൽ നൂറ് മാർക്ക് നേടി.

പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതിയ 97 വിദ്യാർത്ഥികളിൽ 66 പേർ ഡിസ്റ്റിംഗ്ഷനും 31പേർ ഫസ്റ്റ് ക്ലാസും നേടി. 477 മാർക്ക് നേടി എസ്.അഖിൽ ഒന്നാംസ്ഥാനവും 476 മാർക്ക് നേടി എസ്.അഭിനന്ദ്, ആർ.നന്ദിത എന്നിവർ രണ്ടാംസ്ഥാനവും 475 മാർക്ക് നേടി പാർവതി ജയകൃഷ്ണൻ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.

അഖിൽ.എസ് കമ്പ്യൂട്ടർ സയൻസിന് നൂറിൽ നൂറ് മാർക്കും അഭിനന്ദ് ഫിസിക്‌സിനും കെമിസ്ട്രിക്കും നൂറിൽ നൂറും നേടിയാണ് വിജയം കൈവരിച്ചത്. വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ സ്‌പെഷ്യൽ ഓഫീസർ പ്രൊഫ. കെ.സാംബശിവൻ, പ്രിൻസിപ്പൽ എസ്.നിഷ, വൈസ് പ്രിൻസിപ്പൽ എസ്.വിനോദ് എന്നിവർ അഭിനന്ദിച്ചു.