balotsavam
കടയ്ക്കോട് പബ്ലിക് ലൈബ്രറി നടത്തിയ ബാലോത്സവം കരീപ്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും കൺസ്യൂമർഫെഡ് ഡയറക്ടർ ബോർഡംഗവുമായ ജി. ത്യാഗരാജൻ ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ : കടയ്ക്കോട് പബ്ലിക് ലൈബ്രറി നടത്തിയ ബാലോത്സവം കരീപ്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും കൺസ്യൂമർഫെഡ് ഡയറക്ടർ ബോർഡംഗവുമായ ജി.ത്യാഗരാജൻ ഉദ്ഘാടനം ചെയ്തു.

ലൈബ്രറി പ്രസിഡന്റ് അഡ്വ.സുരേന്ദ്രൻ കടയ്ക്കോട് അദ്ധ്യക്ഷനായി. സെക്രട്ടറി എസ്. പ്രദീപ്കുമാർ,

ആർ.വി ഹരിലാൽ, അഡ്വ.ജി.അമൃതവല്ലി എന്നിവർ സംസാരിച്ചു. തുടർന്ന് 'ശാസ്ത്രവും കപടശാസ്ത്രവും' എന്ന വിഷയത്തിൽ സതീന്ദ്രൻ പന്തലക്കോടും 'സംഗീതവും സന്തോഷവും' എന്ന വിഷയത്തിൽ രാജൻ കോസ്മിക്കും 'കളിയും കാര്യവും' എന്ന വിഷയത്തിൽ ടി.വി.സുധർമ്മയും ക്ലാസെടുത്തു.