കരുനാഗപ്പള്ളി: ലാലാജി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുട്ടികളുടെ അവധിക്കാല ഏക ദിനക്യാമ്പ് കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കാവ്യസുഗന്ധം എന്ന പരിപാടിക്ക് ബാലസാഹിത്യകാരൻ മടവൂർ സുരേന്ദ്രനും, കഥാ വസന്തത്തിന് ബാലസാഹിത്യകാരൻ പകൽക്കുറി വിശ്വനും, ഒറീഗാമിക്ക് ബിജു തുറയിൽക്കുന്നും നേതൃത്വം നൽകി. ഡോ.വള്ളിക്കാവ് മോഹൻദാസ് ആദ്ധ്യക്ഷനായി. പ്രൊഫ.കെ.ആർ.നീലകണ്ഠപ്പിള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി. ഡോ.കെ.കൃഷ്ണകുമാർ, ഗ്രന്ഥശാല സെക്രട്ടറി ജി.സുന്ദരേശൻ, കോടിയാട്ടു രാമചന്ദ്രൻ പിള്ള,
ബി.വിനോദ്, എസ്.സജിത്ത്. ബി.സജീവ്കുമാർ എന്നിവർ സംസാരിച്ചു.