sammelanam
മലങ്കര ഓർത്തഡോക്സ് സഭ എം.എം.സി കോർപ്പറേറ്റ് മാനേജ്മെന്റ് സ്കൂൾസ് അദ്ധ്യാപക ,അനദ്ധ്യാപക സമ്മേളനം കോട്ടയം ഭദ്രാസനാധിപനും മാനേജരുമായ ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ : മലങ്കര ഓർത്തഡോക്സ് സഭ എം.എം.സി കോർപ്പറേറ്റ് മാനേജ്മെന്റ് സ്കൂൾസ് അദ്ധ്യാപക അനദ്ധ്യാപക സമ്മേളനം ചൊവ്വള്ളൂർ സെന്റ് ജോർജ് വി.എച്ച്.എസ് ഓഡിറ്റോറിയത്തിൽ കോട്ടയം ഭദ്രാസനാധിപനും മാനേജരുമായ ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങൾ സമൂഹത്തിന് വെളിച്ചമാകണമെന്ന് അദ്ദേഹം പറഞ്ഞു. കറസ്പോണ്ടന്റ് എ. പുന്നൂസ് അദ്ധ്യക്ഷനായി. സഭാ മാനേജിംഗ് കമ്മിറ്റി അംഗം റോബിൻ പി. അലക്സ്, ഹെഡ്മിസ്ട്രസ് മാരായ ഷാജാ വർഗ്ഗീസ്, കെ.കുഞ്ഞുമോൾ അദ്ധ്യാപകരായ ചെറിയാൻ ജോർജ്, അശോക് കുമാർ, കെ. വൈ. സജി എന്നിവർക്ക് യാത്രയയപ്പ് നൽകി. ഗുരുശ്രേഷ്ഠ അവാർഡ് ജേതാവ് ബിനു.കെ.കോശിയെ

ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത പൊന്നാടയിട്ട് ആദരിച്ചു. ഫാ.ജിബു സോളമൻ,

ഫാ.മെറിൻ എബ്രഹാം, ഫാ.ജോൺ കുട്ടി, ബിനു. കെ.കോശി, ബിജു പന്തപ്ലാവ് എന്നിവർ സംസാരിച്ചു.