photo
പനച്ചവിള പബ്ലിക് ലൈബ്രറിയുടെ വാർഷിക പൊതുയോഗം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രൊഫ.പി. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

അഞ്ചൽ: പനച്ചവിള പബ്ലിക് ലൈബ്രറിയുടെ വാർഷിക പൊതുയോഗം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രൊഫ.പി.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡന്റ് കെ.ബാബു പണിക്കർ അദ്ധ്യക്ഷനായി. സെക്രട്ടറി വി.സുന്ദരേശൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ജോ.സെക്രട്ടറി ബി.മുരളി, ജി.ബാലകൃഷ്ണൻ, സ്വപ്ന ജയകുമാർ, നബിസാബീവി, ഷീല സഹദേവൻ, കെ.ദേവരാജൻ, സഹദേവൻ, അഖിൽമോഹൻ, ബി.സുദേവൻ എന്നിവർ സംസാരിച്ചു.