പരവൂർ: എസ്.എൻ.ഡി.പി യോഗം നെടുങ്ങോലം 861-ാം നമ്പർ ശാഖ പരിധിയിലുള്ള സമുദായാംഗങ്ങളുടെ മക്കളിൽ എൽ.കെ.ജി മുതൽ 10-ാം ക്ലാസ് വരെ പഠിക്കുന്നവർക്ക് സൗജന്യമായി നോട്ട് ബുക്ക് വിതരണം ചെയ്യും. അപേക്ഷാഫാറം 20 നകം ശാഖ ഓഫീസിൽ ലഭിക്കണം.
ഒരു വീട്ടിൽ നിന്നു ഒരു വിദ്യാർത്ഥിക്കാണ് അർഹത. അപേക്ഷാഫോറത്തിനായി ഓഫീസിൽ എത്തുമ്പോൾ കുടുംബ മാസവരി കാർഡ് ഹാജരാക്കണം. ശാഖയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വാട്ട്സാപ്പ് മെസേജിലൂടെ സമുദായംഗങ്ങളെ അറിയിക്കാൻ ഫോൺ നമ്പർ ലഭ്യമാക്കണം.
നോട്ട്ബുക്ക് വിതരണവുമായി ബന്ധപ്പെട്ട് 20 വരെ എല്ലാ ദിവസവും വൈകിട്ട് 4 മുതൽ 6.30 വരെ ഓഫീസ് പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.