veed-
കെ എം മാണി കാരുണ്യ ഭവനം താക്കോൽ ദാനം നടത്തി

കൊല്ലം : കെ.എം.മാണിയുടെ സ്‌മരണക്കായി കേരളാ കോൺഗ്രസ് (എം) സംസ്ഥാന വ്യാപകമായി നിർമ്മിക്കുന്ന കാരുണ്യ ഭവന പദ്ധതിയുടെ ഭാഗമായി, ആയൂർ ലില്ലിക്കുട്ടി ഫൗണ്ടേഷൻ പാർട്ടി ജില്ലാ കമ്മിറ്റിക്ക് നിർമ്മിച്ചു നൽകിയ ജില്ലയിലെ ആദ്യത്തെ ഭവനത്തിന്റെ താക്കോൽ ദാനം കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി ആയൂർ ക്രയോൺ കേവിൽ വച്ചു നടത്തി. യോഗത്തിൽ ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ അദ്ധ്യക്ഷനായി. പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റി നിർമ്മിക്കുന്ന രണ്ടാമത്തെ ഭവനത്തിന്റെ നിർമ്മാണം പൂർത്തീകരിച്ച് വരുന്നെന്നും മൂന്നാമത്തെ വീടിന് സ്ഥലം വാങ്ങിയെന്നും വഴുതാനത്ത് ബാലചന്ദ്രൻ അറിയിച്ചു.

സജി ജോൺ കുറ്റിയിൽ, തടിക്കാട് ഗോപാലകൃഷ്‌ണൻ, ആയൂർ ബിജു, ഉഷാലയം ശിവരാജൻ, അഡ്വ. രഞ്ജിത് തോമസ്, ആദിക്കാട് മനോജ്, എ. ഇക്ബാൽ കുട്ടി, ചവറ ഷാ, ജി. മുരുകദാസൻ നായർ, മാത്യൂസ് കെ. ലൂക്കോസ്, എ. എം റാഫി, വാളത്തുങ്കൽ വിനോദ് ഇഞ്ചക്കാട് രാജൻ എന്നിവർ സംസാരിച്ചു.