കൊല്ലം: കേര​ള​ സം​സ്ഥാന അസം​ഘ​ടിത തൊഴി​ലാളി സാമൂഹ്യ സുര​ക്ഷാ​ ബോർഡ് ക്ഷേമനിധി അംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന കുടിശ്ശിക തീർപ്പാക്കൽ അദാലത്ത് കാലയളവ് ജൂൺ 7ന് അവസാനിക്കും. അദാലത്തിൽ താഴെ പറയുന്ന ഇളവുകൾ ലഭ്യമാണ്. അംശാദായം കുടിശ്ശികയായിട്ടുള്ളവരുടെ പിഴപ്പലിശ പൂർണമായും ഒഴിവാക്കും. അംശാദായം കുടിശ്ശികയായി അംഗത്വം റദ്ദായവർക്ക് അംഗത്വ പുനഃസ്ഥാപന അപേക്ഷ നൽകാതെ തന്നെ അംഗത്വം പുതുക്കാൻ അവസരം ലഭിക്കും. കുടിശ്ശിക തുക ഒരുമിച്ച് അടയ്ക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് അദാലത്ത് കാലയളവിനുള്ളിൽ പരമാവധി അഞ്ച് തവണകളായി തുക അടയ്ക്കാം. തുടർന്ന് അംശാദായ അടവ് ഓൺലൈനാകുന്നതിനാൽ പദ്ധതിയിലെ മുഴുവൻ അംഗങ്ങളും അവസാനം ഒടുക്കിയ അംശാദായ വിവരങ്ങൾ ജില്ലാ ഓഫീസിൽ ഹാജരാക്കണം. ഫോൺ: 04742749847.