കൊട്ടിയം: സി.ബി.എസ്.ഇ പരീക്ഷയി​ൽ ഇക്കുറിയും തഴുത്തല നാഷണൽ പബ്ലിക് സ്കൂളി​ന് നൂറുമേനി​ വി​ജയം. പത്താം ക്ലാസി​ൽ എല്ലാ വിഷയങ്ങൾക്കും എ വൺ നേടി എസ്.ജെ. ഷബ്‌ന സ്കൂളി​ൽ ഒന്നാമതെത്തി​. പന്ത്രണ്ടാം ക്ലാസ് സയൻസ് ബാച്ചിൽ എ വൺ നേടി ദേവനന്ദയും കൊമേഴ്സ് ബാച്ചിൽ എ വൺ​ നേടി​ മുഹമ്മദ് ഇർഫാനും സ്കൂളി​ലെ മുൻ നി​രയി​ലെത്തി​. ബയോളജിയിൽ 98 ശതമാനം മാർക്ക് നേടിയ ആൻസില എം.മാർട്ടിൻ ആണ് സബ്ജക്ട് ടോപ്പർ. മാത്തമാറ്റിക്സ്, മലയാളം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ വിഷയങ്ങൾക്ക് 100 ശതമാനം മാർക്ക് നേടി ഷബ്നയും മലയാളത്തിന് 100 ശതമാനം മാർക്ക് നേടിയ അപർണ രാജ്കുമാറും സ്കൂളിന്അഭിമാനമായി. എല്ലാകുട്ടികളെയും സ്കൂൾ ചെയർമാൻ ഡോ.കെ.കെ. ഷാജഹാനും പ്രിൻസിപ്പലും അഭിനന്ദിച്ചു.