shafhalu-54

പു​ന​ലൂർ: സ്‌നേഹതീരം അന്തേവാസിയായ ഷ​ഫലു (54) നിര്യാതയായി. തൃശൂർ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ വർഷങ്ങളായി ചി​കിത്സയിൽ കഴിഞ്ഞി​രുന്ന ഷഫലുവി​നെ ഏറ്റെടുക്കാൻ ബന്ധുക്കളാരും എത്താതി​രുന്നതി​നാൽ 2016ൽ കേരള ഗവ. അഡി​. ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തി​ലെ തീരുമാനത്തിന്റെ അടി​സ്ഥാനത്തി​ൽ തുടർ സംരക്ഷണത്തിനായി സ്‌നേഹതീരത്ത് എത്തിക്കുകയായിരുന്നു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വിവരങ്ങൾക്ക് 9496851515, 9495801515.