കാരംകോട്: വിമല സെൻട്രൽ സ്‌കൂൾ സി.ബി.എസ്.ഇ 12,10 ക്ലാസ് പരീക്ഷയിൽ നൂറുമേനി സ്വന്തമാക്കി. പ്ളസ് ടു പരീക്ഷ എഴുതിയ 78 കുട്ടികളിൽ 500ൽ 486 മാർക്ക് നേടി അമയ് സനൂജ് ഒന്നാമതെത്തി. ഒൻപത് കുട്ടികൾക്ക് ഫുൾ എ വൺ ലഭിച്ചു. 90 ശതമാനത്തിനു മുകളിൽ 17 പേരും 80 ശതമാനത്തിനു മുകളിൽ 25 പേരും 70 ശതമാനത്തിനു മുകളിൽ 26 പേരും 66 ശതമാനത്തിനു മുകളിൽ 10 പേരും ഉന്നത വിദ്യാഭ്യാസത്തിന് അർഹരായി.
പത്താം ക്ലാസ് പരീക്ഷ എഴുതിയ 135 വിദ്യാർത്ഥികളിൽ 10 കുട്ടികൾ ഫുൾ എ വൺ നേടി. 500ൽ 487 മാർക്ക് വാങ്ങി ആർ. നിരഞ്ജന ഒന്നാം സ്ഥാനം കരസ്ഥമാക്കി. മലയാളത്തിന് 17 പേരും മാത്തമാറ്റിക്‌സിന് 4 പേരും സയൻസിന് ഒരു വിദ്യാർത്ഥിയും നൂറിൽ നൂറ് കരസ്ഥമാക്കി. 90 ശതമാനത്തിന് മുകളിൽ 44 വിദ്യാർത്ഥികളും 80 ശതമാനത്തിനു മുകളിൽ 44 പേരും 70 ശതമാനത്തിനു മുകളിൽ 33 പേരും 60 ശതമാനത്തിനു മുകളിൽ 8 വിദ്യാർത്ഥികളും 50 ശതമാനത്തിനു മുകളിൽ 6 പേരും മാർക്ക് നേടി. ഉന്നത വിദ്യാഭ്യാസത്തിന് അർഹരായി. എല്ലാ വിദ്യാർത്ഥികളേയും സ്കൂൾ ഡയറക്ടർ ഫാ.സാമുവൽ പഴവൂർ പടിക്കൽ, പ്രിൻസിപ്പൽ ടോം മാത്യു, വൈസ് പ്രിൻസിപ്പൽ എബി എബ്രഹാം എന്നിവർ അനുമോദിച്ചു.