കൊല്ലം: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ കുടിക്കോട് ശ്രീ ഗുരുദേവ സെൻട്രൽ സ്കൂളിന് നൂറുമേനി വിജയം. ഹ്യുമാനിറ്റീസിൽ ബിനിത ഐസക് 97.6 ശതമാനം മാർക്ക് നേടി സ്കൂൾ ടോപ്പറായി. കോമേഴ്സിൽ എസ്.ശ്രേയ(97 ശതമാനം), സയൻസിൽ ഡി.ദേവിനന്ദന( 93.4ശതമാനം) എന്നിവരാണ് മറ്റ് സ്ട്രീമുകളിലെ സ്കൂൾ ടോപ്പർമാർ. ബിനിത ഐസക് , ഡി.ദേവി നന്ദന, പി.കെ .ശ്രീലക്ഷ്മി എന്നീ വിദ്യാർത്ഥികൾ ഫുൾ എ വൺ കരസ്ഥമാക്കി.
ഇംഗ്ലീഷ്- ഡി.ദേവി നന്ദന (96), മലയാളം- പി.കെ.ശ്രീലക്ഷ്മി, ഡി.ദേവി നന്ദന(100), പൊളിറ്റിക്കൽ സയൻസ്- ബിനിത ഐസക്, പി .കെ.ശ്രീലക്ഷ്മി (96), ജോഗ്രഫി- ബിനിത ഐസക്(100), ഹിസ്റ്ററി- ബിനിത ഐസക് (98), എക്ണോമിക്സ്- എസ്.ആർ.അമൃത, എസ്.ശ്രേയ , ബിനിത ഐസക് (95), ബിസിനസ് സ്റ്റഡീസ്- ശ്രേയ. എസ് (100), അക്കൗണ്ടൻസി- എസ്.ആർ.അമൃത , എസ്.ശ്രേയ(100), മാത്സ്- എസ്.ആർ.അമൃത(98), ഫിസിക്സ്- ഗൗരിഎസ്.ഗിരീഷ്, നിർണയ് രാജീവ് (86), കെമിസ്ട്രി- അനാമിക. വി (95), ബയോളജി- വി.അനാമിക, ഡി.ദേവി നന്ദന, ഗൗരിഎസ്.ഗിരീഷ്, ജെ.എസ്.ദേവനന്ദ(95), കമ്പ്യൂട്ടർ സയൻസ്-കെ. ശ്രീഹരി (93) എന്നിവരാണ് വിവിധ വിഷയങ്ങളിലെ സ്കൂൾ ടോപ്പർമാർ.
പരീക്ഷ എഴുതിയ 95 ശതമാനം വിദ്യാർത്ഥികൾക്കും ഡിസ്റ്റിംഗ്ഷൻ ലഭിച്ചു. ബിനിത ഐസക്, എസ്.ശ്രേയ, പി.കെ.ശ്രീലക്ഷ്മി, എസ്.ആർ.അമൃത, ഡി.ദേവി നന്ദന, വി.അനാമിക, അനുഷ അജയ്, ഗൗരി. എസ്. ഗിരീഷ്, നിർണ്ണയ് രാജീവ്, ആദിലക്ഷ്മി എസ്. അഭി, വി.എസ്.വിസ്മയ് എന്നിവർക്ക് 90 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചു.