കൊല്ലം: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ 58-ാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പതാക ദിനം ജില്ലയിൽ സമുചിതമായ ആചരിച്ചു. 32 യൂണിറ്റുകളിലായി 58 കേന്ദ്രങ്ങളിലാണ് പതാക ഉയർത്തിയത്. സർക്കാരിന്റെ മഴക്കാലപൂർവ ശുചീകരണ യജ്ഞത്തിന് പിന്തുണയായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയതിനുശേഷമാണ് പതാക ദിനാചരണം നടത്തിയത്.
കെ.ജി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് എ.എസ്. സുമ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.ദിലീപ്, എ.അജി, എൽ.മിനിമോൾ, കെ.സീന, ജില്ലാ സെക്രട്ടറി എ.ആർ.രാജേഷ്, ജില്ലാ ട്രഷറർ സുന്ദരേശൻ പിള്ള, ജോ. സെക്രട്ടറിമാരായ എം.പ്രദീപ് കുമാർ, വിമൽ ചന്ദ്രൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി. കൊല്ലം പൊതുമരാമത്ത് കോംപ്ലക്സിൽ കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ.സവാദ് ശുചീകരണ പ്രവർത്തനം ഉദ്ഘാടനം ചെയ്തു.
തുറമുഖ വികസനവും തൊഴിൽ അവസരങ്ങളും എന്ന വിഷയത്തിൽ 16ന് കൊല്ലത്ത് നടക്കുന്ന സെമിനാർ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. 22ന് സംസ്ഥാന വനിത കൺവെൻഷൻ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ദേശീയ ഉപാദ്ധ്യക്ഷ യു.വാസുകി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് കഥ, കവിത, ലേഖന രചന, മൊബൈൽ ഫോട്ടോഗ്രഫി, ഷോർട്ട് ഫിലിം എന്നിവയിൽ സംസ്ഥാനാടിസ്ഥാനത്തിൽ മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ജൂൺ 10ന് ഗസറ്റഡ് ജീവനക്കാരുടെ പ്രകടനവും പൊതുസമ്മേളനത്തോടും കൂടി സമ്മേളനം സമാപിക്കും.