കൊല്ലം: സി​.ബി​.എസ്.ഇ പരീക്ഷയിൽ കലക്കോട് ഐശ്വര്യ പബ്ലിക് സ്കൂളിന് നൂറുശതമാനം വി​ജയം. പ്ലസ് ടു പരീക്ഷയിൽ 97.6 ശതമാനം മാർക്ക് നേടി എസ്. കാശിനാഥ് സയൻസ് വിഭാഗത്തിൽ ഒന്നാമനായി​. 97.2 ശതമാനം മാർക്കോടെ ദിയ വിനോദും 96.2 ശതമാനം മാർക്കോടെ അനന്യ. എസ്.ബിജുവും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 89.4 ശതമാനം മാർക്കോടെ ബി​. അഭിനവ് കൊമേഴ്സ് വിഭാഗത്തിൽ സ്കൂളിൽ ഒന്നാമതെത്തി​. 89 ശതമാനം മാർക്ക്‌ നേടി മീനാക്ഷി രണ്ടാം സ്ഥാനത്തെത്തി​. പരീക്ഷ എഴുതിയ 44 കുട്ടികളിൽ 24 പേർ ഡിസ്റ്റിംഗ്ഷൻ ഉൾപ്പടെ എല്ലാ കുട്ടികളും ഉയർന്ന ഫസ്റ്റ്ക്ലാസിൽ വി​ജയി​ച്ചു.
പത്താം ക്ലാസ് പരീക്ഷയിൽ 96 ശതമാനം മാർക്ക്‌ നേടി ഡി.ആർ. കൃഷ്ണ, ഹൃതുനന്ദ സുനിൽ എന്നിവർ സ്കൂൾ ടോപ്പർ ആയി. 95.4 ശതമാനം മാർക്ക്‌ നേടി എച്ച്. റസാന, 94.2 ശതമാനം മാർക്ക്‌ നേടി ആവണി ബി.പ്രകാശ് എന്നി​വർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 72 ശതമാനം കുട്ടികളും ഡിസ്റ്റിംഗ്ഷനോടെയും മറ്റു കുട്ടികൾ ഉയർന്ന ഫസ്റ്റ് ക്ലാസിലും പാസായി. എല്ലാവരെയും സ്കൂൾ മാനേജ്മെന്റും പ്രിൻസിപ്പലും അനുമോദിച്ചു.