കൊല്ലം: കേരള എയ്ഡഡ് സ്‌കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷന്റെ 60 -ാമത് വജ്ര ജൂബിലി ആഘോഷവും സംസ്ഥാന പ്രതിനിധി സമ്മേളനവും 17,18 തീയതികളിൽ നടക്കും. കൊട്ടാരക്കര മാർത്തോമ്മ ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന വജ്രജൂബിലി സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മുൻകാല പ്രവർത്തകരുടെ സംഗമം മന്ത്രി കെ.ബി.ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ പി.സി.വിഷ്ണുനാഥ്, പി. എസ്.സുപാൽ, കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്.ആർ.രമേശ്, പ്രതിപക്ഷ നേതാവ് വി.ഫിലിപ്പ്, അസോ. സംസ്ഥാന പ്രസിഡന്റ് എൻ.വി.മധു, ജനറൽ സെക്രട്ടറി ഷിനോജ് പാപ്പച്ചൻ, മറ്റ് ജനപ്രതിനിധികൾ, പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ, മുൻകാല നേതാക്കൾ എന്നിവർ പങ്കെടുക്കും. പൊതുസമ്മേളനം, തലമുറകളുടെ സംഗമം, വിദ്യാഭ്യാസ സെമിനാർ, യാത്രഅയപ്പ് സമ്മേളനം, വിദ്യാഭ്യാസ അവാർഡ് വിതരണം, പ്രതിനിധി സമ്മേളനം എന്നിവ വജ്ര ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.