പന്മന: ചവറ ബി.ആർ.സിയുടെ നേതൃത്വത്തിൽ ഉപജില്ലയിലെ എൽ.പി, യു.പി, എച്ച്.എസ് വിഭാഗം അദ്ധ്യാപകർക്കായി ശങ്കരമംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച അവധിക്കാല പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.സി.പി.സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാകിരണം മിഷൻ ജില്ലാ കോർഡിനേറ്റർ കിഷോർ കെ.കൊച്ചയ്യം അദ്ധ്യക്ഷനായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.സജി മുഖ്യപ്രഭാഷണം നടത്തി. അദ്ധ്യാപക പരിശീലനത്തിന്റെ ചുമതലയുള്ള ബി.ആർ.സി ട്രെയ്നർ മേരി ഉഷ, മുരളീധരൻ പിള്ള, സിമി വൈ.മുഷറ, റോജ മാർക്കോസ് എന്നിവർ ക്ലാസുകൾ നയിച്ചു. വിവിധ ജില്ലകളിൽ നിന്നുമായി ആയിരത്തോളം അദ്ധ്യാപകർ പരിശീലന പരിപാടിയിൽ പങ്കെടുക്കും. പരിശീലനം 24ന് സമാപിക്കും.