കരുനാഗപ്പള്ളി: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ 58-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള വനിതാ കൺവെൻഷൻ 22ന് കരുനാഗപ്പള്ളി കനിവ് കൺവെൻഷൻ സെന്ററിൽ നടക്കും. വനിതാ കൺവെൻഷന്റെ വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം ഐ.എം.എ ഹാളിൽ നടന്നു. സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി പി.ആർ.വസന്തൻ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ ഏരിയ കമ്മിറ്റി പ്രസിഡന്റ് ടി.ദിലീപ് അദ്ധ്യക്ഷനായി. സെക്രട്ടറി ഹാരിസ് സ്വാഗതം പറഞ്ഞു. സി.ഐ.ടി.യു ഏരിയ കമ്മിറ്റി സെക്രട്ടറി എ.അനിരുദ്ധൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ, എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് സുജിത്ത്, കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റ് ജയകുമാർ,കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ താലൂക്ക് കമ്മിറ്റി സെക്രട്ടറി സന്തോഷ്, കെ.എസ്.എസ്.പി.യു മേഖലാ സെക്രട്ടറി വേണു, എഫ്.എസ്.ഇ.ടി.ഒ താലൂക്ക് സെക്രട്ടറി അനന്തൻ പിള്ള, കെ സീന എന്നിവർ സംസാരിച്ചു. വി.പി.ജയപ്രകാശ് മേനോൻ (ചെയർമാൻ) കെ സീന (കൺവീനർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.