കൊല്ലം: മേൽവിലാസം തിരിച്ചറിയാത്ത ദാസൻ എന്ന് വിളിക്കുന്ന ഉദ്ദേശം 56 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
കൊല്ലം ജില്ല ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേയ്ക്ക് ചികിത്സക്കായി കൊണ്ടുപോകുവയും ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു. വിവരം ലഭിക്കുന്നവർ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 9497980175, 9037541546.