hepp

കൊല്ലം: കരളിനെ ബാധിക്കുന്ന വൈറസ് രോഗമായ ഹെപ്പറ്റെറ്റിസ് ബി ജില്ലയിൽ പിടിമുറക്കുന്നു. ഈ വർഷം ഇതുവരെ 69 പേർക്കാണ് ഹെപ്പറ്റൈറ്റിസ് ബി സ്ഥിരീകരിച്ചത്. 16 പേർക്ക് ഹെപ്പറ്റൈറ്റിസ് എയും സ്ഥിരീകരിച്ചു. കഴിഞ്ഞ 13 വരെയുള്ള കണക്കാണിത്.

ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിവയാണ് കരൾ വീക്കത്തിന് കാരണമാകുന്ന വൈറസുകൾ. ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ ചില രോഗികളിൽ ദീർഘകാലം നീണ്ടുനിൽക്കുന്ന ക്രോണിക് ഹെപ്പറ്റൈറ്റിസ് എന്ന അസുഖത്തിന് കാരണമാവുകയും ക്രമേണ ഇവ സിറോസിസ്, ലിവർ കാൻസർ തുടങ്ങിയ ഗുരുതര പ്രശ്നങ്ങളിലേയ്ക്ക് എത്തിക്കുകയും ചെയ്യും.

ഹെപ്പറ്റൈറ്റിസ് ബി രോഗികളെ മാത്രം ബാധിക്കുന്ന വൈറസാണ് ഹെപ്പറ്റൈറ്റിസ് ഡി. ഒരുമിച്ചുള്ള ഹെപ്പറ്റൈറ്റിസ് ബി - ഡി രോഗബാധ വളരെ തീവ്രവും സങ്കീർണവുമാണ്. ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ സാധാരണ ഗതിയിൽ ദീർഘകാല സങ്കീർണതകൾക്ക് കാരണമാകാറില്ല. ഇവയുടെ ലക്ഷണങ്ങൾ സമാനമാണ്. രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ പരിശോധന നടത്തി ചികിത്സ തേടേണ്ടതാണ്.

ആരോഗ്യം അണുവിമുക്തമാകണം

 ഹെപ്പറ്റൈറ്റിസ് ബി, ഡി, സി എന്നിവ പകരുന്നത് അണുവിമുക്തമാകാത്ത സൂചിയിലൂടെയും ഉപകരണങ്ങളിലൂടെയും

 സുരക്ഷിതമല്ലാത്ത രക്തം സ്വീകരിക്കൽ, ലൈംഗികബന്ധം എന്നിവയിലൂടെയും പകരാം

 രോഗബാധിതയായ അമ്മയിൽ നിന്ന് കുഞ്ഞിലേക്കും പകരും

 ഹെപ്പറ്റൈറ്റിസ് എയും ഇയും മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് പകരുന്നത്

ലക്ഷണം

 മഞ്ഞപ്പിത്തം  ശരീരക്ഷീണം  വയറുവേദന  പനി  വിശപ്പില്ലായ്മ

പ്രതിരോധം

ഹെപ്പറ്റൈറ്റിസ് ബി, ഡി, സി

ഹെപ്പറ്റൈറ്റിസ് എ, ഇ

ചികിത്സ

 ബി, സി രോഗങ്ങൾക്ക് ആന്റി വൈറൽ ചികിത്സ ലഭ്യം

 എ, ഇ രോഗങ്ങൾക്ക് ആന്റിവൈറൽ മരുന്നുകൾ ആവശ്യമില്ല

ഹെപ്പറ്റൈറ്റിസ് എ, ബി (2024)

ജനുവരി - 4,11

ഫെബ്രുവരി -1 ,7

മാർച്ച് - 1, 21

ഏപ്രിൽ -6, 21

മേയ് (13 വരെ) - 4, 9