k
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലുവാതുക്കൽ യൂണിറ്റ് പൊതുയോഗം ജില്ലാ പ്രസിഡന്റും സംസ്ഥാന ട്രഷററുമായ എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലുവാതുക്കൽ യൂണിറ്റ് പൊതുയോഗം ജില്ലാ പ്രസിഡന്റും സംസ്ഥാന ട്രഷററുമായ എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ മനോഹരക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. മേഖല പ്രസിഡന്റും ജില്ലാ സെക്രട്ടറിയുമായ ബി. പ്രേമാനന്ദ്, ജില്ലാ ട്രഷറർ കബീർ എന്നിവർ സംസാരിച്ചു. അമ്മ സന്തോഷ്‌കുമാറിനെ ആദരിച്ചു. ഭാരവാഹികൾ: ആർ. മനോഹരക്കുറുപ്പ് (പ്രസിഡന്റ്), മോഹൻദാസ് (വൈസ് പ്രസിഡന്റ് ), കെ. സന്തോഷ്‌കുമാർ (ജനറൽ സെക്രട്ടറി), രാജു ആവണി, വിജയൻ, അശോകൻ (സെക്രട്ടറിമാർ), കെ.സുഭാഷ് (ട്രഷറർ), വി.എസ്. സന്തോഷ്‌കുമാർ (രക്ഷാധികാരി),

വി .അശോക് കുമാർ, ഒ. മിനി, എസ്. ഷീല, നാസറുദ്ദീൻ (എക്സിക്യുട്ടി​വ് അംഗങ്ങൾ).