കൊട്ടാരക്കര: വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയ നടപടിയിൽ കേരള പ്രദേശ് പ്രവാസി കോൺഗ്രസ് കൊട്ടാരക്കര ബ്ളോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. വിമാന സർവീസുകൾ റദ്ദാക്കിയ നടപടി പ്രവാസികളെ ദുരിതത്തിലാക്കുകയുും നിരവധി പ്രവാസികളുടെ വിസ കാലാവധിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. പ്രവാസികളുടെ ദുരിതം മനസിലാക്കി കേന്ദ്രസർക്കാർ അടിയന്തരമായി
പ്രശ്നത്തിൽ ഇടപെടണമെന്ന് പ്രവാസി കോൺഗ്രസ് ബളോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രവാസി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പി. ബാബു കിഴക്കേത്തെരുവിൽ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പ്രസിഡന്റ് സന്തോഷ് കുളങ്ങര അദ്ധ്യക്ഷനായി. ജോൺമത്തായി, തോമസ് പണിക്കർ, പുന്തല അബ്ദുൾ റഷീദ്, അജയകുമാർ, രാജൻ ചീക്കൽ, മുരളി ആറ്റുവാശ്ശേരി, അലക്സാണ്ടർ തൃക്കണ്ണമംഗൽ എന്നിവർ സംസാരിച്ചു.