കൊല്ലം: പാരിപ്പള്ളി യു.കെ.എഫ് എൻജി. കോളേജ് വ്യത്യസ്ത ബ്രാഞ്ചുകളിൽ പ്ലേസ്‌മെന്റിൽ മികച്ച നേട്ടം കൈവരിച്ചു. മെക്കാനിക്കൽ, സിവിൽ, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യുണിക്കേഷൻ എൻജി. വിഭാഗങ്ങളിൽ മുൻനിര കമ്പനികളിൽ നിന്ന് 200ൽ അധികം പ്ലേസ്‌മെന്റ് ഓഫറുകളാണ് വിദ്യാർത്ഥികൾ നേടിയത്.
മെക്കാനിക്കൽ എൻജിനിയറിംഗിന് ഏറ്റവും കൂടുതൽ കോർ പ്ലേസ്‌മെന്റ് ഓഫറുകൾ നേടിയ എൻജിനിയറിംഗ് കോളേജുകളിൽ ഒന്നായി യു.കെ.എഫ് മാറി.
പഠനത്തോടൊപ്പം വ്യാവസായിക പരിശീലനവും നിർമ്മാണാത്മകമായ അഭിരുചിയും സമന്വയിപ്പിച്ചുള്ള പഠനമാണ് നടക്കുന്നതെന്ന് എക്‌സി. ഡയറക്ടർ പ്രൊഫ. ജിബിവർഗീസ് പറഞ്ഞു.
അക്കാഡമിക നിലവാരവും നൈപുണ്യ ശേഷിയും ഉയർത്തുന്നതിന് പ്രത്യേക പരിശാലനം തുടരുകയാണെന്ന് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഇ.ഗോപാലകൃഷ്ണശർമ്മ പറഞ്ഞു. പ്ലേസ്‌മെന്റ് ഓഫീസറും ഡീൻ സ്റ്റുഡന്റ് അഫയേഴ്‌സുമായ ഡോ. രശ്മി കൃഷ്ണപ്രസാദിന്റെ നേതൃത്വത്തിലുള്ള അൻപതംഗ ടീമാണ് നേതൃത്വം നൽകുന്നത്.
രാജ്യത്തെ മുപ്പത്തഞ്ചോളം മുൻനിര കമ്പനികളിലാണ് വിദ്യാർത്ഥികൾ പ്ലേസ്‌മെന്റുകൾ നേടിയത്. കൂടാതെ ടി.സി.എസ്, വിപ്രോ, ഇൻഫോസിസ് തുടങ്ങിയ പത്തോളം കമ്പനികളിലേക്കുള്ള ഇന്റർവ്യൂ നടക്കുകയാണെന്നും കോളേജ് അധികൃതർ പറഞ്ഞു.
എൻജിനിയറിംഗ് 4.0 പദ്ധതിയുടെ ഭാഗമായി ഒന്നാം സെമസ്റ്റർ മുതൽ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ഊന്നൽ നൽകിയാണ് പ്ലേസ്‌മെന്റ് പരിശീലനം നൽകുന്നത്.
അമൃത പ്രശോബ്
കോളേജ് മാനേജിംഗ് ഡയറക്ടർ