കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം തൊടിയൂർ 424-ാം നമ്പർ ശാഖയിൽ വാർഷിക പൊതുയോഗം നടന്നു. പുതിയ ഭരണ സമതിയെ തിരഞ്ഞെടുത്തു. കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി എ.സോമരാജൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു. വി.ശിവപ്രസാദ് (പ്രസിഡന്റ്), ആർ.ജ്യോതിഷ് (വൈസ് പ്രസിഡന്റ്) , എസ്.ഗിരീഷ് ( സെക്രട്ടറി) , സി.പ്രസാദ് ( യൂണിയൻ കമ്മിറ്റി അംഗം), കെ.രാമദാസ്, ജി.വിക്രമൻ, വി.ഷാജി, ടി.പ്രശോഭ്, സി.രാജു, എസ്.പ്രദീപ്, വി. സുഗതൻ ( മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ) , എസ്.സുധീഷ്, പി.എസ്.സുധൻ, ആ‌ർ.മനീഷ്( പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ.