ymca

എഴുകോൺ : വൈ.എം.സി.എ കൊല്ലം സബ് റീജിയൻ പ്രാർത്ഥനാ സംഗമവും സമ്മേളനവും കേരള റീജിയൻ മുൻ വൈസ് ചെയർമാൻ എ.കെ.സന്തോഷ് ബേബി ഉദ്ഘാടനം ചെയ്തു. നിയുക്ത ചെയർമാൻ കുളക്കട രാജു , ജനറൽ കൺവീനർ ജി.വി.ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം മുൻ സബ് റീജിയൻ ചെയർമാൻ കെ.കെ. ഐസക്ക് നിർവഹിച്ചു. സബ് റീജിയൻ

ചെയർമാൻ കുളക്കട രാജു അദ്ധ്യക്ഷനായി. റവ.ഷിബു സാമുവേൽ അനുഗ്രഹ പ്രഭാഷണം നടത്തി.

മുൻസബ് റീജിയൻ ചെയർമാൻ.എം.തോമസ് കുട്ടി മുഖ്യപ്രഭാഷണം നടത്തി.

ടി.കെ.ജേക്കബ് , ഫേബാ ജോൺസൺ , ജി.വി.ചാക്കോ, കെ.കെ.കുര്യൻ, കെ.ജി.ടൈറ്റസ് , പി.ജി . തോമസ്, സജയ് തങ്കച്ചൻ, പി.ഗീവർഗീസ്, ജേക്കബ് മാത്യു , ആനി ബാബു, സി.കെ. പൊടിയൻ . പ്രൊഫ.ഡോ . ജോർജ് തോമസ് മുളയറ, വി.ജി. ജോൺ , ടി.ജി.റോയി വർഗീസ്, ജോൺ കുട്ടി ജേക്കബ്, അച്ചൻകുഞ്ഞ് ,ഗീവർഗീസ് കാനാവിൽ എന്നിവർ സംസാരിച്ചു.