ksrtea

കൊല്ലം: എല്ലാ മാസവും അഞ്ചിന് മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പ് പാലിക്കാത്തതിനെതിരെ കെ.എസ്.ആർ.ടി.ഇ.എയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

സർക്കാർ സഹായം ലഭിക്കാതെ ശമ്പളം നൽകില്ലെന്ന പിടിവാശി കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് ഉപേക്ഷിച്ചില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് പോകുമെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.അനിൽകുമാർ പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി.രാജീവ് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി വി.ജയകുമാർ സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറർ എം.എസ്.സുമീഷ് ലാൽ, ജില്ലാ ജോ. സെക്രട്ടറിമാരായ പി.സതീഷ് കുമാർ, പ്രവീൺ ബാബു, ജില്ലാ വൈസ് പ്രസിഡന്റ് എസ്.സജികുമാർ എന്നിവർ സംസാരിച്ചു.