കൊല്ലം: അതിഥികൾക്കായി താമസ സൗകര്യമുള്ള ഗ്രാമീണ മേഖലയിലെ ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോം സ്റ്റേകൾ എന്നിവയുടെ ശുചിത്വ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട റേറ്റിംഗ് നടത്തുന്നു. കേന്ദ്ര ടൂറിസം വകുപ്പും സ്വച്ച് ഭാരത് മിഷനും ചേർന്ന് നൽകുന്ന സ്വച്ഛത ഗ്രീൻ ലീഫ് റേറ്റിംഗ് പ്രവർത്തങ്ങൾ ശുചിത്വ മിഷനാണ് സംസ്ഥാനത്ത് ഏകോപിപ്പിക്കുന്നത്.

അതിഥിമന്ദിരങ്ങൾ ശുചിത്വ നിലവാരത്തിൽ പാലിക്കുന്ന കൃത്യതയ്ക്കുള്ള അംഗീകാരം ആയിരിക്കും സ്വച്ഛത ഗ്രീൻ ലീഫ് റേറ്റിംഗ്. റേറ്റിംഗിലൂടെ ലഭിക്കുന്ന സർട്ടിഫിക്കറ്റ് സ്ഥാപനങ്ങളുടെ ശുചിത്വ നിലവാരത്തിലെ വിശ്വാസ്യതയും അതിലൂടെ ബിസിനസ് സാദ്ധ്യതകളും വർദ്ധിപ്പിക്കും. https://sglrating.suchitwamission.org/ എന്ന ലിങ്ക് വഴി യൂസർ നെയിമും, പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് റേറ്റിംഗിന് അപേക്ഷിക്കാം. ഫോൺ: 9846685816.