കൊല്ലം: പട്ടികജാതി വികസന വകുപ്പിന് കീഴിൽ പുത്തൂരിൽ പ്രവർത്തിക്കുന്ന പ്രീ-മെട്രിക് ഹോസ്റ്റലിലേക്ക് (ആൺകുട്ടികൾ) 2024-25 അദ്ധ്യയന വർഷത്തേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പത്ത് ശതമാനം സീറ്റുകളിലേയ്ക്ക് ജനറൽ വിഭാഗക്കാർക്കും അപേക്ഷിക്കാവുന്നതാണ്. ഭക്ഷണം, താമസം, ട്യൂഷൻ, യൂണിഫോം എന്നിവ സൗജന്യമാണ്. അവസാന തീയതി 25. അപേക്ഷകൾ വെട്ടിക്കവല ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 8547630027, 9947053517, 9495533517.