jolly

കൊല്ലം: പരവൂരിൽ റോഡ് മുറിച്ചുകടക്കവേ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു. സി.പി.എം പരവൂർ ടൗൺ ലോക്കൽ കമ്മിറ്റി അംഗം ജി.ശശിധരന്റെ ഭാര്യ കോങ്ങാൽ ഗോവിന്ദത്തിൽ ജോളിയാണ് (58) മരിച്ചത്.

ഇന്നലെ രാവിലെ 9 ഓടെ പരവൂർ പൊഴിക്കര റോഡിൽ കോങ്ങാൽ ഭാഗത്തായിരുന്നു അപകടം. ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ജോളി റോഡ് മുറിച്ച് കടക്കവെയാണ് ബൈക്കിടച്ചത്. സാരമായി പരിക്കേറ്ര ജോളിയെ ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ബൈക്കോടിച്ചിരുന്ന യുവാവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അലക്ഷ്യമായി വാഹനം ഓടിച്ചതിന് യുവാവിനെതിരെ പരവൂർ പൊലീസ് കേസെടുത്തു. ജോളിയുടെ സംസ്കാരം വീട്ടുവളപ്പിൽ നടത്തി. മക്കൾ: ആകാശ്, അരുവി (പരവൂർ റീജിണൽ കോ- ഓപ്പറേറ്റീവ് ബാങ്ക്).