പത്തനാപുരം: എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയനിലെ യൂത്ത് മൂവ്മെന്റ് യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് 19ന് രാവിലെ 9ന് യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കും. ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് പുതിയ കോഴ്സുകളെ സംബന്ധിച്ചും ജോലി സാദ്ധ്യതകളെക്കുറിച്ചും മാർഗ നിർദ്ദേശങ്ങൾ നൽകുന്നതിന് 10ാം ക്ലാസ് മുതലുള്ള കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും വേണ്ടിയാണ് ക്ലാസ് സംഘടിപ്പിച്ചിരിക്കുന്നത്. യൂണിയൻ പ്രസിഡന്റ് ആദംകോട് കെ.ഷാജി ക്ലാസ് ഉദ്ഘാടനം ചെയ്യും. യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് റിജു വി.ആമ്പാടി അദ്ധ്യക്ഷനാകും. യൂണിയൻ സെക്രട്ടറി ബി.ബിജു മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ.ശശീന്ദ്രൻ, യോഗം ഡയറക്ടർമാരായ പിറവന്തൂർ ഗോപാലകൃഷ്ണൻ, എം.എം.രാജേന്ദ്രൻ, വനിതസംഘം യൂണിയൻ സെക്രട്ടറി എസ്.ശശിപ്രഭ, വൈസ് പ്രസിഡന്റ് ദീപാജയൻ തുടങ്ങിയവർ സംസാരിക്കും. യൂണിയൻ കൗൺസിലർമാർ, വനിത സംഘം,യൂത്ത്മൂവ്മെന്റ് ,കുമാരി സംഘം യൂണിയൻ ഭാരവാഹികൾ തുടങ്ങിയവ‌ർ ചടങ്ങിൽ പങ്കെടുക്കും.