gandhibhavan-

പത്തനാപുരം: അനാഥത്വം പേറി തെരുവിൽ ഉപേക്ഷിക്കപ്പെടുന്നവർക്ക് രക്ഷാകവചം ഒരുക്കുന്ന ഗാന്ധിഭവൻ ലോകത്തിന് തന്നെ മാതൃകയാണെന്ന് മുൻമന്ത്രിയും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവുമായ അഡ്വ.വി.എസ്.ശിവകുമാർ. ജന്മം തന്നവരെ അമ്പലമുറ്റങ്ങളിൽ നട തള്ളിയിട്ട് പോകുന്നവർ ഇനിയെങ്കിലും കണ്ടുപടിക്കേണ്ട മാതൃകയാണ് ഗാന്ധിഭവനെന്നും നന്മയുടെയും കാരുണ്യത്തിന്റെയും സന്ദേശം പകരുന്ന ഗാന്ധിഭവൻ മുന്നോട്ടുവെക്കുന്ന ആശയങ്ങളെല്ലാം തന്നെ വളരെ മികച്ചതാണെന്നും അതിന് ചുക്കാൻ പിടിക്കുന്ന പുനലൂർ സോമരാജന് പത്മശ്രീ നൽകി ആദരിക്കാൻ സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാന്ധിഭവനിൽ നടന്നുവരുന്ന സ്‌​നേഹപ്രയാണം ആയിരംദിന സംഗമത്തിന്റെ 691​ാം ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ, ചെയർപേഴ്‌സൺ ഡോ.ഷാഹിദാ കമാൽ, വൈസ് ചെയർമാൻ പി.എസ് അമൽരാജ്, അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.