pocso

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം പള്ളിത്തോട്ടം സെഞ്ചുറി നഗർ 100 ൽ കിരണാണ് (21) ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.

പ്രണയം നടിച്ച് വശീകരിച്ച് വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി കിളികൊല്ലൂർ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് പോക്‌സോ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ ഹരിലാലിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ആശ ചന്ദ്രൻ, ദിപിൻ, സി.പി.ഒമാരായ അനീഷ്, ഷൈൻ, രാഹുൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.