പോരുവഴി : ശൂരനാട് വടക്ക് ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നേതൃയോഗം നടത്തി. മുൻ ഷാർജ അസോസിയേഷൻ പ്രസിഡന്റും ജീവകാരുണ്യ പ്രവർത്തകനുമായ ഇ.പി.ജോൺസൻ ഉദ്ഘാടനം ചെയ്തു. ഫൌണ്ടേഷൻ ചെയർമാൻ കെ.പി.റെഷീദ് അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ആനുതാജ് പദ്ധതി വിശദീകരിച്ചു. സച്ചിന്ദ്രൻ ശൂരനാട്, സുവർണൻ ശൂരനാട്,വൈ.ഗ്രിഗറി, കെ. ആർ. വേലായുധൻ പിള്ള,അരുൺ ഗോവിന്ദ്, ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, ഷേർലി, അഡ്വ.സുധികുമാർ, ജോർജ് കുട്ടി തുടങ്ങിയവർ സംസാരിച്ചു.