കൊല്ലം: എസ്.എൻ.ഡി​.പി​ യോഗം 6403-ാം നമ്പർ മയ്യനാട് സെൻട്രലിന്റെ നേതൃത്വത്തിൽ ഇന്ന് വൈകി​ട്ട് 4ന് മയ്യനാട് പെൻഷൻ ഭവനിൽ വർക്കല ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ സെക്രട്ടറി ഋതംബരാനന്ദ സ്വാമി, ശ്രീനാരായണ ഗുരുവിന്റെ വിദ്യാഭ്യാസ വീക്ഷണം എന്ന വിഷയത്തി​ൽ പ്രഭാഷണം നടത്തും. ശാഖ പ്രസിഡന്റ് രാജു കരുണാകരൻ അദ്ധ്യക്ഷത വഹി​ക്കും. ശാഖാംഗങ്ങളുടെ മക്കളി​ൽ 10-ാം ക്ളാസി​ൽ പഠി​ക്കുന്നവർക്ക് ശാഖാംഗം സജി (സജീവിഹാർ) സൗജന്യമായി നോട്ട് ബുക്ക് വിതരണം ചെയ്യും.