പരവൂർ: എസ്.എൻ.ഡി.പി യോഗം പരവൂർ ഒല്ലാൽ അരുണോദയം 961-ാം നമ്പർ ശാഖയിൽ പഠനോപകരണ വിതരണം 19ന് രാവിലെ 10ന് നടക്കും. പത്ത്, പ്ളസ് ടു ക്ലാസുകളിൽ എല്ലാ വിഷയങ്ങൾക്കു എ പ്ളസ് കരസ്ഥമാക്കിയ കുട്ടികൾ ഓഫീസിൽ രേഖകൾ സഹിതം അറിയിക്കണമെന്നും പഠനോപകരണങ്ങൾ ഏറ്റുവാങ്ങാൻ രക്ഷകർത്താക്കളോടൊപ്പം കുട്ടികൾ എത്തിച്ചേരണമെന്നും അരുണോദയം ഭരണ സമിതി അറിയിച്ചു.
ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, സെക്രട്ടറി കെ.വിജയകുമാർ, ശാഖാ ഭരണ സമിതി അംഗങ്ങൾ, വനിതാ വിഭാഗം അംഗങ്ങൾ, യൂത്ത് മൂവ്മെന്റ്, മൈക്രോ യൂണിറ്റ് ഭാരവാഹികൾ എന്നിവർ
പങ്കെടുക്കും.