കൊല്ലം: എസ്.എൻ.ഡി.പി.യോഗം വനിതാ സംഘം കേന്ദ്ര സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മേഖലാ കലോത്സവത്തിന്റെ ഭാഗമായി ചാത്തന്നൂർ യൂണിയൻ തല കലോത്സവം 18ന് രാവിലെ 9.30മുതൽ യൂണിയൻ ഓഫീസ് ഹാളിൽ നടക്കും. യൂണിയൻ പ്രസിഡന്റ്‌ ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ആശാൻ സ്മൃതി ശതാബ്‌ദി ആചരണത്തിന്റ ഭാഗമായി ആശാൻ കവിതാലാപനം, പ്രസംഗം, ആസ്വാദനം, നൃത്തനാടകം തുടങ്ങിയ ഇനങ്ങളിലാണ് മത്സരം നടത്തുന്നത്. സബ് ജൂനിയർ വിഭാഗത്തിൽ പൂക്കാലം കവിതയും ജൂനിയർ വിഭാഗം വീണപ്പൂവ് കവിതയും സീനിയർ വിഭാഗം പ്രസംഗ മത്സരത്തിൽ ആശാന്റെ യോഗ നേതൃത്വവും കവിത യും എന്ന വിഷയവും സൂപ്പർ സീനിയർ വിഭാഗം നൃത്തനാടകത്തിൽ ദുരവസ്ഥ /ചണ്ടാലഭിക്ഷുകി എന്നിവയുമാണ് വിഷയങ്ങൾ. പങ്കെടുക്കാൻ താത്പര്യം ഉള്ളവർ ശാഖാ സെക്രട്ടറിയുമായോ യൂണിയൻ ഓഫീസുമായോ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണം.