ccc
ലാലാജി ജംഗ്ഷൻ

പന്മന: ദേശീയപാത നിർമ്മാണമായി ബന്ധപ്പെട്ട് മുമ്പുണ്ടായിരുന്ന റോഡിന്റെ ഏറിയ ഭാഗവും നിർമ്മാണത്തിനായി കവർന്നത് ലാലാജി ജംഗ്ഷനിൽ അപകടങ്ങൾ പതിവാകുവാൻ കാരണമാകുന്നു. തിരക്കേറിയ വെള്ളനാതുരുത്തും അഴീക്കൽ റോഡും പഴയ ദേശീയപാത റോഡും സംഗമിക്കുന്ന ഇവിടെ സിഗ്നൽ സംവിധാനങ്ങൾ പോലും പ്രവർത്തനരഹിതമാണ്. കഴിഞ്ഞദിവസം കരുനാഗപ്പള്ളി നിന്ന് ചവറയിലേക്ക് പോയ യുവതി സഞ്ചരിച്ച സ്കൂട്ടർ രണ്ട് ബസുകൾക്കിടയിൽപ്പെട്ട് യുവതി മരിച്ച സംഭവവും ഉണ്ടായി. കരോട്ട് ജംഗ്ഷൻ, കൊല്ലക എന്നിവിടങ്ങളിലും സമാനമായ അവസ്ഥയാണുള്ളത്.

ട്രാഫിക് നിയന്ത്രിക്കണം

ട്രാഫിക് നിയന്ത്രിക്കുവാൻ പൊലീസിനെ നിയമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ ചെവി കൊള്ളുന്നില്ല. കൂറ്റൻ ഷീറ്റ് ഉപയോഗിച്ച് പഴയ റോഡിന്റെ മുക്കാൽ ഭാഗവും മറച്ചു കെട്ടി നിർമ്മാണം നടക്കുന്നതിനാൽ ഇവിടെ ഗതാഗതക്കുരുക്കും പതിവാണ്. അടിയന്തരമായി ട്രാഫിക് നിയന്ത്രണത്തിന് പൊലീസിന്റെ സേവനം ലഭ്യമാക്കണമെന്

ന്നാണ് നാട്ടുകാരുടെ ആവശ്യം.