പരുമല: പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ റേഡിയോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ന്യൂറോ ഇമേജിംഗ് അപ്ഡേറ്റ് എന്ന വിഷയത്തി​ൽ നടത്തി​യ അന്താരാഷ്ട്ര ഡോക്ടേഴ്സ് കോൺഫറൻസ് കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പൽ ഫാ. ഡോ റെജി മാത്യു ഉദ്ഘാടനം ചെയ്തു. ആശുപത്രി സി.ഇ.ഒ ഫാ. എം.സി. പൗലോസ് അദ്ധ്യക്ഷത വഹി​ച്ചു. അമേരിക്കൻ യൂണിവേഴ്സിറ്റി ബെയ്‌റൂട്ടിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ചാർബെൽ സാദേ, മണിപ്പാൽ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് റേഡിയോളജിസ്റ്റായ ഡോ. ശ്രീറാം പത്വാര, പരുമല ആശുപത്രി കൺസൾട്ടന്റ് റേഡിയോളജിസ്റ്റായ ഡോ. സൂസന്ന ജോസ് എന്നിവർ ക്ളാസെടുത്തു. പരുമല ക്ലിനിക്കൽ റേഡിയോളജി വിഭാഗം മേധാവി ഡോ. അനിരുദ്ധ് നായർ, ന്യൂറോ സർജറി വിഭാഗം കൺസൾട്ടന്റ് ഡോ. ദീപു എബ്രഹാം ചെറിയാൻ എന്നിവർ മോഡറേറ്ററായിരുന്നു. .