കൊല്ലം : എസ്.എൻ.ഡി.പി യോഗം 6303-ാം നമ്പർ പുതുശേരി ശാഖയിൽ പുതുതായി പണി കഴിപ്പിച്ച കെട്ടിടത്തിന്റെ ഉദ്‌ഘാടനം 19ന് വൈകിട്ട് 5.30ന് നടക്കും. ശാഖാ പ്രസിഡന്റ് വി.വിജയൻ അദ്ധ്യക്ഷനാകും. കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ ഉദ്‌ഘാടനം ചെയ്യും. മുൻ മന്ത്രി മുല്ലക്കര രത്നാകരൻ മുഖ്യ പ്രഭാഷണം നടത്തും. കൊട്ടാരക്കര യൂണിയൻ മുൻ സെക്രട്ടറി ജി.വിശ്വംഭരൻ ആദരിക്കൽ ചടങ്ങ് നടത്തും. ചികിത്സാ സഹായ വിതരണവും എസ്.എസ്.എൽ.സി ,പ്ളസ് ടു ഉന്നത വിജയം നേടിയവർക്ക് മെമെന്റോ വിതരണവും കൊട്ടാരക്കര യൂണിയൻ സെക്രട്ടറി അഡ്വ.പി .അരുൾ നിർവഹിക്കും. യൂണിയൻ കൗൺസിലർ ടി.വി.മോഹനൻ, ആറ്റൂർകോണം വാർഡ് മെമ്പർ പി.ആർ.സന്തോഷ്,പുതുശേരി വാർഡ് മെമ്പർ കെ.വിശാഖ് , എം.പി.സുകുമാരൻ എന്നിവർ സംസാരിക്കും. ജി.വി.എച്ച്.എസ്.എസ് പകൽക്കുറി റിട്ട. പ്രിൻസിപ്പൽ ജെ.ഉഷ പുസ്തക വിതരണംനടത്തും. ശാഖാ സെക്രട്ടറി എസ്.രാജു സ്വാഗതവും കമ്മിറ്റി അംഗം ബി.ബൈജു നന്ദിയും പറയും.7.30ന് കൈകൊട്ടിക്കളി.