കൊല്ലം: ഒന്ന് നടക്കാൻ പോലുമാകാതെ വേദനതിന്ന കണ്ണൂർ സ്വദേശിയായ വിജയനെ (66) ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തി മെഡിട്രീന. കാലിലെ അസഹ്യമായ വേദന കൊണ്ട് നടക്കാൻ പോലും ബുദ്ധിമുട്ടിയിരുന്ന വിജയനെ മെഡിട്രീനയിലെ കാർഡിയോളജി ടീമാണ് ആൻജിയോപ്ലാസ്റ്റിലൂടെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത്.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കാലുകളിലേക്ക് വരുന്ന രണ്ട് പ്രധാന രക്തക്കുഴലുകളിൽ സങ്കീർണമായ ബ്ലോക്കുകൾ ഉണ്ടെന്ന് മനസിലാക്കുന്നത്. വലത് വശത്തെ രക്തക്കുഴൽ പൂർണ്ണമായും, ഇടതു വശത്തെ രക്തക്കുഴൽ ഭാഗികമായും അടഞ്ഞ് രക്തയോട്ടം നിലച്ച അവസ്ഥയിലായിരുന്നു. രക്തയോട്ടം ഇത്തരത്തിൽ കുറഞ്ഞാൽ കാലിലെ മുറിവുകൾ പോലും ഭേദമാകില്ല. നടക്കാതെ വീട്ടിൽ തന്നെ ഇരിക്കേണ്ടിവരുന്ന അവസ്ഥക്ക് പരിഹാരം തേടിയാണ് പ്രശസ്ത ഇൻറ്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ.പ്രതാപ് കുമാറിന്റെ നേതൃത്വത്തിലുള്ള കൊല്ലം മെഡിട്രീന ആശുപത്രിയിലേക്ക് വിജയൻ എത്തിയത്. തുടർന്ന് ആൻജിയോപ്ലാസ്റ്റി നടത്തുകയും, രക്തയോട്ടം പൂർണ്ണമായും പൂർവസ്ഥിയിലാക്കുകയും ചെയ്തു. ആൻജിയോപ്ലാസ്റ്റിയുടെ അടുത്ത ദിവസം തന്നെ രോഗി സ്വയം നടക്കുകയും, രണ്ടു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഡിസ്ചാർജായി സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആൻജിയോപ്ലാസ്റ്റി ചെയ്ത സ്വകാര്യ ആശുപത്രി ശൃംഖലയാണ് മെഡിട്രീന ഗ്രൂപ്പ്. മികച്ച കാർഡിയോളജി ടീമിന്റെ സേവനം 24 മണിക്കൂറും ലഭ്യമാണ്. കൂടാതെ ആധുനിക സംവിധാനത്തിൽ ഒരേ സമയം പ്രവർത്തിക്കുന്ന രണ്ട് കാത്ത് ലാബുകളും കാർഡിയോളജി വിഭാഗത്തിലുണ്ട്.