കൊട്ടാരക്കര: കടയ്കോട് വയോജനവേദിയുടെ ആഭിമുഖ്യത്തിൽ 19ന് വയോജന സംഗമവും ആരോഗ്യ സെമിനാറും ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30ന് ആരോഗ്യ സെമിനാറിൽ വയോജന വേദി പ്രസിഡന്റ് ആർ.കമലാസനൻ അദ്ധ്യക്ഷനാകും. ലൈബ്രറി പ്രസിഡന്റ് അഡ്വ.സുരേന്ദ്രൻ കടയ്ക്കോട് ആമുഖ പ്രഭാഷണം നടത്തും. ഉമ്മന്നൂർ എ.പി.എച്ച് മെഡിക്കൽ ഓഫീസർ ഡോ.ആശാ മുരളി വാർദ്ധക്യകാല ആരോഗ്യ സംരക്ഷണം എന്ന വിഷയം അവതരിപ്പിക്കും. കരീപ്ര സർവീസ് സഹകരണ ബാങ്ക്പ്രസിഡന്റ് ജി.താഗരാജൻ, വാർ‌ഡ് അംഗം പി.ഷീജ, ജി. ഗോപിനാഥൻ എന്നിവർ സംസാരിക്കും. എസ്. പ്രദീപ് കുമാർ ലൈബ്രറിക്കുള്ള പുസ്തകങ്ങൾ ഏറ്റുവാങ്ങും. അഡ്വ. ജി.അമൃതവല്ലി സ്വാഗതവും ശശികല നന്ദിയും പറയും.