ചവറ: പൻമന കണ്ണൻ കുളങ്ങര വാർഡിൽ ദേശീയ ഡെങ്കിപനി ദിനാചരണത്തോടനുബന്ധിച്ച് പന്മന നെറ്റിയാട് ജംഗ്ഷനിൽ ഉപയോഗ ശൂന്യമായ പൊതുകിണറിൽ ഗപ്പി മത്സ്യങ്ങളെ നിക്ഷേപിച്ച് ഡെങ്കിപനി ഡ്രൈഡേ ആചരിച്ചു. തുടർന്ന് ബോധവത്കര ക്ലാസും നടത്തി. വാർഡ് മെമ്പർ ഷംനാറാഫി അദ്ധ്യക്ഷനായി. ജെ.പി.എച്ച് ആന്റണി ഡെങ്കിപ്പനിയെക്കുറിച്ച് ക്ലാസെടുത്തു. ജി.എച്ച്.ഐ ഷാനിത , എം. എൽ. എസ് പി.ആര്യ, വിശാൽ, ശാരിക, നജ്മ, നെറ്റിയാട്ട് റാഫി, ആനന്ദവല്ലിയമ്മ ,ശുഭപ്രിയ, കൃഷ്ണകുമാരി എന്നിവർ നേതൃത്വം നൽകി.