കൊല്ലം: സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന 29ന് രാവിലെ ഏഴ് മുതൽ ആശ്രാമം മൈതാനത്ത് നടക്കും. കുഴപ്പങ്ങളില്ലാത്ത വാഹനങ്ങളിൽ മോട്ടോർ വാഹന വകുപ്പ് 'ചെക്ക്ഡ് സ്ലിപ്പ്' പതിക്കും. ഈ സ്ലിപ്പുകൾ ഉള്ള വാഹനങ്ങൾ മാത്രമേ സ്‌കൂൾ വാഹനങ്ങളായി നിരത്തിലിറക്കാൻ അനുവദിക്കൂ. സ്‌കൂൾ വാഹനങ്ങൾക്കുളള വിദ്യാവാഹൻ ആപ്പിൽ രക്ഷിതാക്കളുടെയും സ്‌കൂൾ അധികൃതരുടെയും പേരും ഫോൺ നമ്പരും ബസ് റൂട്ടും അപ്ഡേറ്റ് ചെയ്യണം. ഇതിന് പുറമേ 22ന് രാവിലെ 9.30ന് എസ്.എൻ പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ സ്‌കൂൾ ഡ്രൈവർമാർക്ക് വേണ്ടി നടത്തുന്ന പരിശീലനക്ലാസിൽ എല്ലാവരും പങ്കെടുക്കണമെന്ന് ആർ.ടി.ഒ അറിയിച്ചു. ഫോൺ: 0474 2793499.