pp

കുണ്ടറ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആശുപത്രിമുക്ക് യൂണിറ്റ് ദ്വൈവാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി ജോജോ കെ.എബ്രഹാം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ എ.സാജൻപിള്ള അദ്ധ്യക്ഷനായി. മേഖല പ്രസിഡന്റ് ആന്റണി പാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. മേഖല സെക്രട്ടറി ബി.സ്റ്റാഫോർഡ്, യൂണിറ്റ് ജനറൽ സെക്രട്ടറി എസ്.മനുകുമാർ, ട്രഷറർ എം.സി.ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി എ.സാജൻപിള്ള(പ്രസിഡന്റ്), എസ്.മനുകുമാർ (സെക്രട്ടറി), എം.സി.ചെറിയാൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.