ccc
കൊട്ടാരക്കര ശ്രീമഹാഗണപതി ക്ഷേത്രത്തിന് സമീപം ആരംഭിച്ച മിൽമ കൗണ്ടറിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ എസ്. ആർ. രമേശ് നിർവഹിക്കുന്നു

കൊട്ടാരക്കര: തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ കൊല്ലം ജില്ലാ എംപ്ലോയീസ് സഹകരണ സംഘത്തിൽ മിൽമാ ഉത്പ്പന്നങ്ങളുടെ വിൽപ്പന കൗണ്ടർ പ്രവർത്തനം ആരംഭിച്ചു. കൊട്ടാരക്കര മഹാഗണപതി ക്ഷേത്ര പരിസരത്തുള്ള കൗണ്ടറിൽ മിൽമയുടെ നൂറിൽ പരം ഉത്പ്പന്നങ്ങളുടെ വിൽപ്പനയാണ് ആരംഭിച്ചത്. കൗണ്ടറിന്റെ ഉദ്ഘാടനം കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് നിർവഹിച്ചു. സംഘം പ്രസിഡന്റ് വാസുദേവനുണ്ണി, സംഘം സ്ഥാപക പ്രസിഡന്റ് ആർ.ഷാജി ശർമ്മ, വാർഡ് കൗൺസിലർ അരുൺ കാടാംകുളം, സെക്രട്ടറി ദീപു, മിൽമ മാർക്കറ്റിംഗ് മാനേജർ രാമ എന്നിവർ പങ്കെടുത്തു.