എഴുകോൺ : എഴുകോൺ ഇ.എസ്.ഐ ഹോസ്പിറ്റലിൽ നഴ്‌സുമാർ അകാരണമായി കൂട്ട ലീവെടുക്കുന്നതിനാൽ പ്രവർത്തനം സ്തംഭനാവസ്ഥയിലാണെന്ന് ആരോപിച്ച് കോൺഗ്രസ് എഴുകോൺ മണ്ഡലം കമ്മിറ്റി സുപ്രണ്ടിനെ ഉപരോധിച്ചു. തൊഴിലാളികളായ രോഗികളുടെ നിരന്തരമായ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഉപരോധം. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സവിൻ സത്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്.എച്ച്.കനകദാസ്, പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിജു എബ്രഹാം,ബിജു ഫിലിപ്പ്, ടി.ആർ.ബിജു. സുഹർബാൻ, സുനിൽകുമാർ, ആതിര ജോൺസൺ, പി.എസ്. അദ്വാനി, ബീന മാമച്ചൻ , മഞ്ചു രാജ്, രവി എന്നിവർ സംസാരിച്ചു.