കൊല്ലം: പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയവരെ ആദരിക്കുന്നതിനൊപ്പം ഭാവി പഠനത്തിന് ദിശാബോധം നൽകാനുമായി കേരളകൗമുദിയുടെ നേതൃത്വത്തിൽ എഡ്യുക്കേഷൻ കോൺക്ലേവ് സംഘടിപ്പിക്കുന്നു.
കേരള സിലബസ് പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ വൺ നേടിയവർക്കും രജിസ്റ്റർ ചെയ്യാം. പ്രമുഖർ നയിക്കുന്ന കരിയർ ഗൈഡൻസ് ക്ലാസുകളും വിദ്യാഭ്യാസ കൗൺസിലിംഗും കോൺക്ലേവിന്റെ ഭാഗമാകും. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്പോട്ട് അഡ്മിഷൻ കൗണ്ടറുകളും കോൺക്ലേവ് വേദിയോട് ചേർന്നുണ്ടാകും. രക്ഷിതാക്കൾക്കും പങ്കെടുക്കാം. പ്രവേശനം സൗജന്യമാണ്. വേദിയും തീയതിയും തുടർന്ന് അറിയിക്കും. ഫുൾ എ പ്ലസ്, ഫുൾ എ വൺ ജേതാക്കൾ ക്യു ആർ കോഡ് വഴി രജിസ്റ്റർ ചെയ്യണം.