പടിഞ്ഞാറെ കല്ലട: പോരുവഴി ഗ്രാമ പഞ്ചായത്തിന്റെ പടിഞ്ഞാറെ മേഖലയിൽ ഡെങ്കിപ്പനി പടരാൻ തുടങ്ങിയിട്ട് ഒരാഴ്ചയിലധികമായിട്ടും അധികൃതർ നടപടി സ്വീകരിയ്ക്കുന്നില്ലെന്ന് പരാതി. അമ്പതോളം പേർ ഇതിനകം തന്നെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. നിരന്തരമായി പനി പടരുന്നത് നിയന്ത്രിക്കുവാൻ ആരോഗ്യ വകുപ്പും ഗ്രാമപഞ്ചായത്ത് ഭരണ സമിതിയും നടപടി സ്വീകരിക്കാത്തതിൽ വൻ പ്രതിഷേധം ഉയരുകയാണ്. ഗ്രാമപഞ്ചായത്തിലെ 12, 15 വാർഡുകളിലാണ് ഡെങ്കി ബാധിച്ച് അമ്പതോളം ആളുകൾ വിവിധ ആശുപതികളിൽ ചികിത്സ തേടിയത്. ഗ്രാമ പഞ്ചായത്തിന്റെ രണ്ട് വാർഡുകളിൽ പനി മൂലം ആളുകൾക്ക് പുറത്തിറങ്ങു പറ്റാത്ത തരത്തിൽ ദുരിതമനുഭവിക്കുകയാണ്.

കഴിഞ്ഞ ഒരാഴ്ചയിലധികമായി പനിയും ചുമയും ബാധിച്ച് ശാസ്താംകോട്ട , കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലും നിരവധി ആൾക്കാർ ചികിത്സ തേടിയിട്ടും രോഗം പടരുന്നത് തടയുവാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയും ആരോഗ്യ വകുപ്പും തീർത്തും പരാജയപ്പെട്ടു.

മുസ്ലീം ലീഗ് കുന്നത്തൂർ നിയോജക മണ്ഡലം

ജനറൽ സെക്രട്ടറി

പോരുവഴി ഹുസൈൻ