കൊല്ലം: എൻ.സി.സി ഡയറക്ടറേറ്റ് (കേരള ആൻഡ് ലക്ഷദ്വീപ്) നേവൽ സെയിലിംഗ് എക്സ്പെഡിഷൻ 2024 കൊല്ലം 3 (കേരള) നേവൽ എൻ.സി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്നു രാവിലെ 8ന് തേവള്ളി നേവൽ എൻ.സി.സി ബോട്ട് ജെട്ടിയിൽ കൊല്ലം എൻ.സി.സി ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ജി. സുരേഷ് ഫ്ളാഗ് ഒഫ് ചെയ്യും. ക്യാപ്ടൻ എ. ഉണ്ണിക്കൃഷ്ണൻ നേതൃത്വം നൽകും. എൻ.സി.സി ഡയറക്ടറേറ്റിനു കീഴിലുള്ള നേവൽ യൂണിറ്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 65 കേഡറ്റുകൾ പങ്കെടുക്കും.