കരുനാഗപ്പള്ളി: നാടകശാല നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ ചേന്നല്ലൂർ ഫാഷൻ ഷോറും കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യും. നാളെ ഉച്ചയ്ക്ക് 2 ന് നടക്കുന്ന ചടങ്ങിൽ ഹജ്ജ് യാത്രക്ക് പുറപ്പെടുന്ന നാടകശാല നെഹ്റു യുവ കേന്ദ്രസഖ്യം ലീഡറും കരുനാഗപ്പള്ളി നഗരസഭയിലെ പ്രഥമ ചെയർമാനുമായ എം.അൻസറിനും ഭാര്യയ്ക്കും യാത്രഅയപ്പ് നൽകും.
സി.ആർ.മഹേഷ് എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്യും. നാടകശാല വയറക്ടർ കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി അദ്ധ്യക്ഷനാകും. ഷാജഹാൻ രാജധാനി ,അഡ്വ.രാജീവ് രാജധാനി ,അഡ്വ.ബിനു,
കെ.ജി. രവി, അഡ്വ.കെ.സുരേഷ് കുമാർ സാന്ത്വനം, അഡ്വ.അനിൽ എസ്.കല്ലേലിഭാഗം, എവർ മാക്സ് ബഷീർ, ഡോ.നിമ പത്മാകരൻ, പോണാൽ നന്ദകുമാർ, ഷാനവാസ് കമ്പിക്കീഴിൽ തുടങ്ങിയവർ സംസാരിക്കും.