കൊല്ലം: സംസ്ഥാന ബാഡ്മിന്റൺ അസോസിയേഷൻ സംഘടിപ്പിക്കുന്ന സീനിയർ റാങ്കിംഗ് ടൂർണമെന്റ് ഇന്നു മുതൽ 23 വരെ ചാത്തന്നൂർ ഇസിയാൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ഇന്ന് വൈകിട്ട് 6 ന് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് അഡ്വ: അനിൽകുമാർ അമ്പലക്കര അദ്ധ്യക്ഷനാകും. ജി.എസ്. ജയലാൽ എം.എൽ.എ, ബാഡ്മിന്റൺ അസോസിയേഷൻ ഒഫ് ഇന്ത്യ വൈസ് പ്രസിഡന്റ് എസ്. മുരളീധരൻ, സംസ്ഥാന സെക്രട്ടറി രാകേഷ് ശേഖർ എന്നിവർ പങ്കെടുക്കും. 19 വയസിൽ താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള റാങ്കിംഗ് ടൂർണമെന്റും ഇതോടൊപ്പം നടക്കും. രാവിലെ 9 മുതൽ രാത്രി 11 വരെയാണ് മത്സരങ്ങൾ.